മേലുകാവ്: ഗാന്ധിജയന്തിദിനം എത്തുമ്പോൾ പുതിയൊരു തുടക്കത്തിന് ഒരുങ്ങുകയാണ് മേലുകാവ് തടത്തിപ്ലാക്കൽ ടി.ജെ. ബെഞ്ചമിൻ. ഗാന്ധിയുടെ പൂർണകായ പ്രതിമാ നിർമാണത്തിനാണ് ബെഞ്ചമിൻ തുടക്ക മിട്ടിരിക്കുന്നത്.
കരസേനയിൽ സേവനമനുഷ്ഠിച്ചതിനുശേഷം പോലീസ് സേനയിലും തുടർന്ന് വിദ്യാഭ്യാസ വകുപ്പിലും സൂപ്രണ്ടായി വിരമിച്ചതിനുശേഷം പെൻഷൻ സംഘടനയുടെ ചുമതല വഹിക്കുകയും സജീവ രാഷ്ട്രീയ പ്രവർത്തനത്തിൽ ഏർപ്പെടുകയും ചെയ്ത ബെഞ്ചമിൻ മേലുകാവ് പഞ്ചായത്ത് പ്രസിഡന്റായും ചുമതല വഹിച്ചിട്ടുണ്ട്.
സിമന്റിൽ തീർത്ത നിരവധി ശില്പങ്ങൾ ബെഞ്ചമിന്റെ വീട്ടിലുണ്ട്. ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് തുടക്കമിടുന്ന ശില്പനിർമാണം അടുത്ത ജനുവരിയിൽ നാടിന് സമർപ്പിക്കാനാണ് ബെഞ്ചമിൻ ആഗ്രഹിക്കുന്നത്.